Connect with us

Eduline

സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 24

Published

|

Last Updated

ർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബിരുദ ബിരുദാനന്തര കോളജ് വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു.
‘കേരളം- കലയും തനത് സംസ്‌കാരവും ടൂറിസവും’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്റെ സമയ ദൈർഘ്യം ഒരു മിനുട്ട് മുതൽ പത്ത് മിനുട്ട് വരെയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും.

സംസ്ഥാനത്തെ അംഗീകൃത കോളജുകളിലെ ബിരുദ, ബിരുദാനന്തര (പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുളള) വിദ്യാർഥികൾക്കും സ്‌കൂൾതലത്തിൽ ഹയർ സെക്കൻഡറി, തത്തുല്യ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിദ്യാർഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 24. എൻട്രികൾ സമർപ്പിക്കേണ്ട മെയിൽ ഐ ഡി- shortfilmcomp.culture@gmail.com. ഫോൺ – 0471 2478193, 9447728351.

Content Highlights:
The Cultural Department is organizing a short film competition for higher secondary and college students as part of the government’s 100-day action plan. The theme of the competition is ‘Kerala – Art, Unique Culture, and Tourism’ with duration ranging from 1 to 10 minutes. The deadline is September 24.

Latest