National
വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; മുഖ്യമന്ത്രി രേഖ ഗുപ്ത, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്ക് നോട്ടീസ് നൽകി ഇലക്ഷന്‍ കമ്മീഷന്‍
മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് മാതാപിതാക്കളുടെ പ്രായവുമായി ബന്ധപ്പെട്ട പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചത്.
ഡൽഹി | ഡല്‍ഹിയിലെ വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ് അയച്ച വോട്ടര്‍മാരില്‍ മുഖ്യമന്ത്രി രേഖ ഗുപ്തയും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. നോട്ടീസ് ലഭിച്ചവരില്‍ കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍, എംപി കപില്‍ സിബല്‍ എന്നിവരുള്‍പ്പെടുന്നു.
മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് മാതാപിതാക്കളുടെ പ്രായവുമായി ബന്ധപ്പെട്ട പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചത്. കഴിഞ്ഞ എസ് ഐ ആറുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഭാര്യ സുനിത കെജ്രിവാള്‍, കപില്‍ സിബല്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
രാജ്യതലസ്ഥാനത്ത് 33 ലക്ഷത്തിലധികം പേര്‍ക്കാണ് വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷനില്‍നിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയ്ക്ക് പിന്നാലെയാണ് നടപടി.
പേര്, മാതാപിതാക്കളുടെ പേര്, പ്രായം എന്നിവയുൾപ്പെടെ പത്തോളം വിവരങ്ങളിലെ പൊരുത്തക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇവ സംബന്ധിച്ച് വിശദീകരണം നൽകുന്നതിനായാണ് വോട്ടർമാർക്ക് കത്തയച്ചിരിക്കുന്നത്.
Content Highlights: The Election Commission issued notices to over 33 lakh voters in Delhi, including Chief Minister Rekha Gupta and former CM Arvind Kejriwal, over list discrepancies. The notices address mismatches in age, parent details, and other personal information. Recipients are required to provide clarification regarding the errors found in the draft electoral roll.




