Kerala
പീഡനക്കേസിൽ മുൻ ഗവൺമെന്റ് പ്ലീഡർക്ക് എതിരെ ലുക്കൗട്ട് നോട്ടീസ്
നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിനിയെ ഓഫീസിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് അഭിഭാഷകന് എതിരായ പരാതി.
കൊച്ചി | യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ കഴിയുന്ന മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി ജി മനുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിനിയെ ഓഫീസിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് അഭിഭാഷകന് എതിരായ പരാതി.
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തി എന്നതുൾപ്പെടെ ആക്ഷേപങ്ങൾ ഉള്ളതിനാൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ മനുവിനെതിരെ ചുമത്തിയിട്ടുണ്ട്.
ചോറ്റാനിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.







