Connect with us

കവിത

ഏകാന്തത

ഏകാന്തതയിലാണ് കവിതകൾ പൂക്കുന്നത്

Published

|

Last Updated

ഏകാന്തതയിൽ ഭ്രാന്ത്
പൂക്കാൻ തുടങ്ങും
കൂടിളകിയ കടന്നൽക്കൂട്ടങ്ങളെ
തലയോട്ടിയിൽ കൂട്ടിരുത്തും
രക്തത്തിൽ പ്രണയത്തിന്റെ
ചുവന്ന പൂക്കൾ പൂക്കാൻ തുടങ്ങും

ഏകാന്തതയുടെ മകുടിയിലേക്ക്
ഫണം വിടർത്തിയാടുന്ന പാമ്പുകളെ
തലോടാൻ പഠിക്കും

ചിതലരിച്ച വാക്കുകളിൽ
ചിലന്തിവല നെയ്യാൻ തുടങ്ങും
നിന്നെ ഓർത്താൽ മതി

നിന്റെ ചിരിയുടെ ചിതയിൽ
കടന്നലുകൾ ചത്തൊടുങ്ങും
കവിതയിലേക്ക് ഭ്രാന്തിനെ
വലിച്ചെറിഞ്ഞ് അക്ഷരങ്ങൾ
ചികയാൻ തുടങ്ങും

ഏകാന്തതയിലാണ്
കവിതകൾ പൂക്കുന്നത്

Content Highlights: This evocative Malayalam poem explores how intense loneliness breeds madness, painful thoughts, and creative inspiration. The memory of a loved one acts as a healing force that transforms inner turmoil into poetry. Ultimately, solitude becomes the fertile ground where profound artistic expressions blossom.

Latest