Kerala
സംസ്ഥാനത്ത് മാലിന്യ സംസ്‌കരണ പദ്ധതിക്ക് ലോക് ബേങ്ക് സഹായം
വായ്പയും വിദഗ്ധ സഹായവുമാണ് ലോക് ബേങ്ക് ലഭ്യമാക്കുക.
തിരുവനന്തപുരം | സംസ്ഥാനത്ത് മാലിന്യ സംസ്‌കരണ പദ്ധതിക്ക് ലോക ബേങ്ക് സഹായം നല്‍കും. വായ്പയും വിദഗ്ധ സഹായവുമാണ് ലോക് ബേങ്ക് ലഭ്യമാക്കുക. രാജ്യാന്തര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതി ഊര്‍ജിതമാക്കുകയാണ് ലക്ഷ്യം. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപ്പിടുത്തത്തിന് പിന്നാലെയാണ് നടപടി.
ഡ്രോണ്‍ സര്‍വേ വഴി മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ലോകബേങ്ക് അധികൃതരും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.







