Connect with us

bypoll

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

വോട്ടെണ്ണല്‍ രാവിലെ 10ന്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് ഫലപ്രഖ്യാപനം. വോട്ടെണ്ണല്‍ രാവിലെ 10ന് അതാത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഫലം അപ്പോള്‍ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TRENDല്‍ ലഭ്യമാകും.

ചൊവ്വാഴ്ചയാണ് ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു നഗരസഭ, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 40 സ്ത്രീകളുൾപ്പെടെ 97 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം

Latest