Connect with us

Kerala

സംസ്ഥാനത്ത് മദ്യവില വര്‍ധന പ്രാബല്യത്തില്‍ വന്നു

വില്‍പ്പന നികുതി രണ്ട് ശതമാനം വര്‍ദ്ധിച്ചതോടെ സാധാരണ ബ്രാന്റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് മദ്യവില വര്‍ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. വില്‍പ്പന നികുതി രണ്ട് ശതമാനം വര്‍ദ്ധിച്ചതോടെ സാധാരണ ബ്രാന്റുകള്‍ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സര്‍ക്കാരിന്റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആണ് ഇന്ന് മുതല്‍ ഈടാക്കുക. മദ്യത്തോടൊപ്പം ബിയറിനും വൈനിനും രണ്ട് ശതമാനം വില്‍പ്പന നികുതി വര്‍ദ്ധിക്കും. മദ്യവില വര്‍ദ്ധിപ്പിച്ച ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിട്ടിരുന്നു.

ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.ജനുവരി ഒന്ന് മുതല്‍ 9 ബ്രാന്‍ഡ് മദ്യത്തിന് വില കൂടുമെന്നായിരുന്നു അറിയിച്ചതെങ്കിലും സാധാരണ ബ്രാന്റുകള്‍ക്ക് മാത്രമാണ് വില വര്‍ദ്ധന ബാധകമാവുക. പുതു വര്‍ഷത്തില്‍ പുതിയ വിലക്ക് വില്‍ക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ഉത്തരവില്‍ പുതിയ നിരക്ക് ഉടന്‍ നിലവില്‍ വരുമെന്ന് രേഖപ്പെടുത്തിയതിനാല്‍ ഇന്ന് മുതല്‍ പുതിയ വിലക്ക് വില്‍പ്പന തുടങ്ങുകയായിരുന്നു.

 

---- facebook comment plugin here -----

Latest