Connect with us

Health

ആരോഗ്യമുള്ള മുടിക്ക് ജീവിതശൈലിയിൽ വരുത്തണം ഈ മാറ്റങ്ങൾ

മുടിയുടെ കേടുപാടുകൾ തടയുന്നതിനും സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതിനും ഹീറ്റ് സ്റ്റൈലിംഗ് ഉപകരണങ്ങൾ ഒഴിവാക്കണം.

Published

|

Last Updated

മുടി വളർച്ച എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.ജീവിതരീതിയും ജീവിക്കുന്ന ചുറ്റുപാടുകളും എല്ലാം നമ്മുടെ മുടികൊഴിച്ചിലിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. അവ എന്തെല്ലാമാണെന്ന് നോക്കാം.

  • മുടി വളർച്ചയെ പിന്തുണയ്ക്കുന്നതിൽ പ്രോട്ടീനുകൾ വിറ്റാമിനുകൾ ധാതുക്കൾ എന്നിവയാൽ സമൃദ്ധമായ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ പ്രോട്ടീനും മറ്റുമടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം.
  • മുടിയുടെ ഈർപ്പവും ബലവും നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വെള്ളത്തിനും മുടി വളർച്ചയിൽ ഒരു നിർണായക പങ്കുണ്ട്.
  • ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക – മുടിയുടെ കേടുപാടുകൾ തടയുന്നതിനും സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നതിനും ഹീറ്റ് സ്റ്റൈലിംഗ് ഉപകരണങ്ങൾ ഒഴിവാക്കണം.
  • യോഗാ ധ്യാനം പോലെയുള്ളവ ശീലമാക്കാം – മുടി കൊഴിച്ചിൽ തടയുന്നതിനും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും യോഗയും ധ്യാനവും സഹായിക്കും.
  • ഉറക്കം – മുടി വേരുകളെ ശക്തമാക്കാനും പുനരുജീവിപ്പിക്കാനും ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കുന്നതും വലിയ പങ്കു വഹിക്കും.
  • സൗമ്യമായ സംരക്ഷണം – മുടിയെ റഫ് ആയി ഡീൽ ചെയ്യുന്നതിന് പകരം സൗമ്യമായി സംരക്ഷിക്കുന്നതും എപ്പോഴും മുടിയെ ശ്രദ്ധിക്കുന്നതും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും.

നല്ല മുടി വേണമെന്നാണ് ആഗ്രഹം എങ്കിൽ ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.