Connect with us

Editors Pick

മഴക്കാലങ്ങളെ മനസ്സുകൊണ്ട് മനോഹരമാക്കാം...

മഴക്കാലം എന്നു പറഞ്ഞാലേ പ്രിയപ്പെട്ട പുതപ്പിന്റെ കാലമാണ്.പുതപ്പിനുള്ളിൽ ഇരുന്ന് ഒരു നല്ല നോവലോ പുസ്തകമോ വായിച്ചു നോക്കൂ.

Published

|

Last Updated

ഴക്കാലം ചിലപ്പോഴെല്ലാം അസുഖങ്ങളുടെയും ദുരിതങ്ങളുടെയും കാലമാണെങ്കിലും മനസ്സുകൊണ്ട് ആസ്വദിക്കാൻ പറ്റുന്ന കാലം കൂടിയാണ്. മഴക്കാലം ആസ്വദിക്കാൻ ചില വഴികൾ നോക്കാം.

ജനാലകളിൽ മഴത്തുള്ളികൾ വീഴുന്ന ശബ്ദം

ജനാലകളിൽ തട്ടുന്ന മഴത്തുള്ളികൾ നിങ്ങളെ ശാന്തമാക്കുന്ന ഒരു താരാട്ട് പാട്ട് പോലെ ഫീൽ ചെയ്തേക്കാം.അതുകൊണ്ടുതന്നെ മഴക്കാലത്ത് മനസ്സ് ഒന്ന് റിഫ്രഷ് ആവാൻ ഈ വഴി പരീക്ഷിക്കാവുന്നതാണ്.

ഒരു കപ്പ് ചൂട് ചായ

ഒരു കപ്പ് ചൂട് ചായക്കൊപ്പം മഴ ആസ്വദിക്കുന്നത് നിങ്ങളുടെ മനസ്സിന് കൂടുതൽ സംതൃപ്തി നൽകും.

ഇഷ്ട ഭക്ഷണം

മഴക്കാലത്ത് ചായക്കൊപ്പം ഇഷ്ട ഭക്ഷണം കഴിച്ചു നോക്കൂ, നിങ്ങളുടെ മനസ്സ് മാജിക്കുകൾ കാണിക്കും.

ചൂടും സുഗന്ധമുള്ള മെഴുകുതിരികളും

പുറത്ത് നല്ല തണുപ്പുള്ള സമയത്ത് സുഗന്ധമുള്ള മെഴുകുതിരികൾ കത്തിച്ചുവച്ച് വീടിനുള്ളിൽ ചൂട് പകർത്താൻ ശ്രമിച്ചുനോക്കൂ.

നല്ല പുസ്തകവും ഒരു പുതപ്പും

മഴക്കാലം എന്നു പറഞ്ഞാലേ പ്രിയപ്പെട്ട പുതപ്പിന്റെ കാലമാണ്.പുതപ്പിനുള്ളിൽ ഇരുന്ന് ഒരു നല്ല നോവലോ പുസ്തകമോ വായിച്ചു നോക്കൂ.

പ്രിയ പ്ലേ ലിസ്റ്റുകൾ

നിങ്ങൾക്ക് കംഫർട്ടബിളായ ഒരു സ്ഥലത്തിരുന്ന് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നതും മഴക്കാലത്തെ സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും.

ഈ കിടിലൻ മാർഗ്ഗങ്ങൾ പരീക്ഷിച്ച് ഈ മഴക്കാലം നിങ്ങളുടെ ശരീരത്തിനും മനസ്സിനും ആനന്ദകരമാക്കാൻ ശ്രമിച്ചുനോക്കൂ…

---- facebook comment plugin here -----

Latest