From the print
വോട്ടുണ്ടോയെന്ന് പരിശോധിക്കാം
ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പി ഡി എഫ് ആയി ഡൗൺലോഡ് ചെയ്ത് പേര് പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപ്പട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മീഷന്റ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മൂന്ന് രീതിയിൽ പരിശോധന നടത്താം.
ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പി ഡി എഫ് ആയി ഡൗൺലോഡ് ചെയ്ത് പേര് പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. https://voters.eci.gov.in/downloaderoll ?stateCode=S11 പ്രവേശിച്ച് ജില്ലയും മണ്ഡലവും നൽകിയശേഷം ഭാഷ തിരഞ്ഞെടുക്കണം. മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും. ആവശ്യമുള്ള ബൂത്ത് ഡൗൺലോഡ് ചെയ്യാം.
---- facebook comment plugin here -----





