Kerala
ലൈംഗികാതിക്രമ പരാതി: സംവിധായകന്‍ രഞ്ജിത്തുമായി പോലീസ് ഇന്ന് തെളിവെടുക്കും
നടിയെ ഉപദ്രവിച്ചതായി കണ്ടെത്തിയ ഷൂട്ടിങ് സൈറ്റിലുണ്ടായിരുന്ന കാരവാനില്‍ എത്തിച്ചാണ് തെളിവെടുക്കുക.
കൊച്ചി | യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സിനിമാ സംവിധായകന്‍ രഞ്ജിത്തുമായി പോലീസ് ഇന്ന് തെളിവെടുക്കും. നടിയെ ഉപദ്രവിച്ചതായി കണ്ടെത്തിയ ഷൂട്ടിങ് സൈറ്റിലുണ്ടായിരുന്ന കാരവാനില്‍ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിങ് സെറ്റിലുണ്ടായിരുന്ന രണ്ട് കാരവാനുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രഞ്ജിത്തിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
ജനുവരി ഒമ്പതിന് ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് സൈറ്റില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയും ഇടുക്കി എസ് പി നല്‍കിയ നിര്‍ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.



