Connect with us

Kerala

അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കും; മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല: പി ശശി

മാധ്യമങ്ങള്‍ എന്തിനാണ് തന്നെ അറ്റാക്ക് ചെയ്യുന്നതെന്നും പി ശശി ചോദിച്ചു.

Published

|

Last Updated

കണ്ണൂര്‍ | പിവി അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞതില്‍ കൂടുതല്‍ ഒന്നും വ്യക്തിപരമായി പറയാനില്ലെന്നും പി ശശി പറഞ്ഞു.

എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. അന്‍വര്‍ എന്തും പുറത്ത് വിട്ടോട്ടെ, അന്‍വര്‍ അറ്റാക്ക് ചെയ്താലും കുഴപ്പമില്ല. മാധ്യമങ്ങള്‍ എന്തിനാണ് തന്നെ അറ്റാക്ക് ചെയ്യുന്നതെന്നും പി ശശി ചോദിച്ചു.കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം.

പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി പിവി അന്‍വര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവിട്ടത്.ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ അന്‍വര്‍ പി ശശിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

Latest