Connect with us

lawyers attack

ഇടുക്കിയിൽ അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തു; സംഭവം മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനക്കിടെ

ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ബസിലുണ്ടായിരുന്ന അഭിഭാഷകർ ക്യാമറമാനെ കൈയേറ്റം ചെയ്തത്.

Published

|

Last Updated

തൊടുപുഴ | ഇടുക്കി കുട്ടിക്കാനത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനക്കിടെ അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തു. പത്തനംതിട്ട ബാ‍ർ അസോസിയേഷനിലെ അംഗങ്ങളാണ് കൈയേറ്റം ചെയ്തത്. പത്തനംതിട്ടയിൽ നിന്നും മൂന്ന് ബസുകളിലായി അഭിഭാഷക സംഘം വാഗമണ്ണിലേക്ക് പോകുകയായിരുന്നു. ആ സമയം കുട്ടിക്കാനത്ത് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയായിരുന്നു.

ബസുകളിൽ രണ്ടെണ്ണത്തിൽ എ സി പ്രവർത്തിപ്പിക്കാൻ ജീപ്പിൻ്റെ എൻജിൻ അനുമതിയില്ലാതെ ഘടിപ്പിച്ചിരുന്നു. ഇത് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ബസിലുണ്ടായിരുന്ന അഭിഭാഷകർ ക്യാമറമാനെ കൈയേറ്റം ചെയ്തത്. ക്യാമറ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് പീരുമേട് പോലീസും സ്ഥലത്തെത്തിയിരുന്നു. നിമയ ലംഘനം നടത്തിയതിന് രണ്ട് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്  കേസെടുത്തിട്ടുണ്ട്.

Latest