Kerala
ബസ് യാത്രക്കിടെ നിയമ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം; സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍
. മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടന്റാണ് പ്രതി
പത്തനംതിട്ട | ബസ് യാത്രയ്ക്കിടയില്‍ നിയമ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടന്റാണ് പ്രതി
കോട്ടയം തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരക്കാടിനും മധ്യേയാണ് സംഭവം നടന്നത്. പെരുമ്പാവൂരുള്ള ഭാര്യ വീട്ടില്‍ പോയി വരികയായിരുന്നു ഇയാള്‍. പന്തളം പോലീസ് കസ്റ്റഡിയിലെടുത്ത സുരാജിനെ ചെങ്ങന്നൂര്‍ പോലീസിന് കൈമാറും.
---- facebook comment plugin here -----




