Connect with us

International

നിയമ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസ്: അഞ്ച് അര്‍ജന്റീനിയന്‍ റഗ്ബി താരങ്ങള്‍ക്ക് ജീവപര്യന്തം

ഫെര്‍ണാണ്ടോ ബേസ് സോസയാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ബ്യൂനോസ് എയര്‍സ്| അര്‍ജന്റീനയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് അമച്വര്‍ റഗ്ബി താരങ്ങള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അഞ്ച് താരങ്ങളെ ദോലോറസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അര്‍ജന്റീനയില്‍ ഇത് പരമാവധി 35 വര്‍ഷമാണ്. മറ്റ് മൂന്ന് പേര്‍ക്ക് 15 വര്‍ഷം തടവും ലഭിച്ചു.

നിശാക്ലബില്‍ വെച്ച് 18 കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഫെര്‍ണാണ്ടോ ബേസ് സോസയാണ് കൊല്ലപ്പെട്ടത്. കടല്‍ത്തീര നഗരമായ വില്ല ഗെസലിലെ ഒരു നിശാക്ലബില്‍ വെച്ച് റഗ്ബി താരങ്ങളും ബേസ് സോസയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തര്‍ക്കം കടുത്തപ്പോള്‍ റഗ്ബി താരങ്ങള്‍ സോസയെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ക്രൂര മര്‍ദനമേറ്റ സോസ സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.

2020 ജനുവരിയിലാണ് ഈ ക്രൂര കൊലപാതകം നടന്നത്.