Kerala
ഭൂമി പുറമ്പോക്ക്; മുന്‍ എം എല്‍ എ രാജേന്ദ്രനോട് വീടൊഴിയണമെന്ന് റവന്യു വകുപ്പ്
ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്.
മൂന്നാര്‍ | ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടീസ് നല്‍കി. രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്റ് ഭൂമിയില്‍ നിന്ന് ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ദേവികുളം സബ് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. ബലമായി ഒഴിപ്പിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടര്‍ രാഹുല്‍ ആര്‍ ശര്‍മ ഇടുക്കി എസ്പിക്ക് കത്തും നല്‍കിയിട്ടുണ്ട്.







