Kerala
കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു
2023 ജനുവരി 27 മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് നിയമനം
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെയും അനുവദിച്ചു. 44,020 രൂപ ശമ്പളത്തിലാണ് നിയമനം. 2023 ജനുവരി 27 മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് നിയമനം. നേരത്തെ നാലു ജീവനക്കാരെ തോമസിന് അനുവദിച്ചിരുന്നു.
അതേ സമയം കെ വി തോമസിന്റെ മുന്‍ഗാമി എ സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നില്ല. ഒരു ലക്ഷം രൂപയാണ് കെ വി തോമസിന്റെ ഓണറേറിയം.







