Connect with us

Kuwait

രാജ്യത്ത് ആറു മാസത്തേക്കുള്ള ഭക്ഷ്യ കരുതല്‍ ശേഖരം ഉണ്ടെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ അടിയന്തര സാഹചര്യത്തില്‍ ആറ് മാസത്തേക്കുള്ള ഭക്ഷ്യ ശേഖരം കരുതലായി ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. രാജ്യത്തെ റേഷന്‍ ശാഖകളില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റോക്ക് വര്‍ധിപ്പിക്കുന്നതിനോടൊപ്പം പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, പ്രാദേശിക വിപണിയില്‍ ലഭ്യമല്ലാത്ത ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രാലയം അറിയിച്ചു.

കര, കടല്‍, വ്യോമ മാര്‍ഗങ്ങള്‍ വഴി രാജ്യത്തേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം ഇപ്പോഴും സജീവമാണ്. നേരത്തെ കൊവിഡ് കാലത്ത് ഈ രംഗത്ത് അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കുവൈത്ത് മതിയായ അനുഭവങ്ങള്‍ നേടിയിട്ടുണ്ട്. പുതിയ വേരിയന്റായ ഒമിക്രോണ്‍ വിഷയത്തില്‍ പരിഭ്രാന്തരാകേണ്ട ഒരു കാര്യവുമില്ലെന്നും ഏറ്റവും മോശം സാഹചര്യത്തില്‍ പോലും രാജ്യത്ത് ആറ് മാസത്തേക്കുള്ള ഭക്ഷ്യ ശേഖരം ഉണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.