Connect with us

pfi hartal

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കെ എസ് ആര്‍ ടി സി ബസുകൾക്ക് കല്ലേറ്; യുവാക്കൾ അറസ്റ്റില്‍

എ ബി വി പി പ്രവർത്തകൻ വിശാലിനെ  കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ് പിടിയിലായ സനോജ്.

Published

|

Last Updated

പത്തനംതിട്ട | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പത്തനംതിട്ടയില്‍ കെ എസ് ആര്‍ ടി സി ബസിന് നേരേ കല്ലെറിഞ്ഞ കേസില്‍ യുവാക്കൾ ആറസ്റ്റില്‍. കുലശേഖരപതി സ്വദേശി ശഫീഖ് (33), ഹരിപ്പാട് ചെറുതല സ്വദേശിയും പന്തളം മങ്ങാട് താമസക്കാരനുമായ സനോജ് എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട- കുമ്പഴ റോഡില്‍ കണ്ണങ്കര ജയിലിന് സമീപം കെ എസ് ആര്‍ ടി സി ബസിന് നേരെയാണ് ശഫീഖ് കല്ലെറിഞ്ഞത്.

പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരം കളിയിക്കാവിള ഭാഗത്തേക്ക് സര്‍വീസ് നടത്തിയ ബസിന് നേരെ ഇടവഴിയിലുടെ ഓടിയെത്തിയ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. ഡി വൈ എസ് പി. എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ സി ഐ ജിബു ജോണ്‍, എസ് ഐ അനൂപ് ചന്ദ്രന്‍, രതീഷ്, എ എസ് ഐ സജിരാജന്‍, രാജീവ്, എസ് സി പി ഒമാരായ മണിലാല്‍, സജിന്‍, ശഫീഖ്, ശ്യാം എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രാവിലെ 6.40ഓടെ പന്തളത്ത് നിന്ന് പെരുമണ്ണിലേക്ക് പോയ കെ എസ്ആ ര്‍ ടി സി ബസിന് നേരേയാണ് സനോജ് കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ബസ് ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റിരുന്നു. സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നായിരുന്നു ജീവനക്കാരുടെ മൊഴി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രതിയെ പിടികൂടിയത്.

പിടിയിലായ സനോജാണ് സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് ബസിന് നേരേ കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. എ ബി വി പി പ്രവർത്തകൻ വിശാലിനെ  കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ് പിടിയിലായ സനോജ്. ഈ കേസില്‍ സ്‌കൂട്ടര്‍ ഓടിച്ചയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. പിടിയിലായ പ്രതിയില്‍ നിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Latest