Kerala
കെഎസ്ഇബിക്ക് ആശ്വാസം; എന്‍ടിപിസിയില്‍ നിന്നുള്ള വൈദ്യുതി കരാര്‍ കാലാവധി നീട്ടി
കരാര്‍ നീട്ടാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി
തിരുവനന്തപുരം| കെഎസ്ഇബിക്ക് ആശ്വാസം. എന്‍ടിപിസിയില്‍ നിന്നുള്ള വൈദ്യുതി കരാര്‍ കാലാവധി നീട്ടി. എന്‍ടിപിസിയില്‍ നിന്ന് ലഭിക്കുന്ന 177മെഗാവാട്ട് വൈദ്യുതി ഇനി മൂന്ന് വര്‍ഷത്തേക്ക് കൂടി ലഭിക്കും. കരാര്‍ നീട്ടാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി. എന്‍ടിപിസിയുടെ ബിഹാറിലുള്ള ബര്‍ഹ് താപവൈദ്യുതി നിലയത്തില്‍ നിന്നാണ് വൈദ്യുതി ലഭിക്കുക.
ബര്‍ഹ് സ്റ്റേജ് ഒന്നില്‍ നിന്ന് യൂണിറ്റിന് 5.52 രൂപ നിരക്കില്‍ 80 മെഗാവാട്ടും സ്റ്റേജ് രണ്ടില്‍ നിന്ന് യൂുണിറ്റിന് 4.67 രൂപ നിരക്കില്‍ 97 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. 2029 മാര്‍ച്ച് വരെ ഈ വൈദ്യുതി ലഭിക്കും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമേകുന്നതാണ് ഈ തീരുമാനം.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി എന്‍ടിപിസി ലിമിറ്റഡിന്റെ പിന്തുണ ലഭിച്ചതായി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കാന്‍ കെഎസ്ഇബിയും എന്‍ടിപിസിയും ഉടന്‍ ധാരണാപത്രം ഒപ്പുവെക്കുമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ഇബി. ഇതിനായി കെഎസ്ഇബി ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലേക്കാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. വിവിധ സമയങ്ങളിലേക്ക് 300 മുതല്‍ 1300 മെഗാവാട്ട് വരെയാണ് വാങ്ങുക.
Content Highlights:
KSEB gets significant relief as Kerala State Electricity Regulatory Commission approved extending the NTPC power supply agreement for three years. Kerala will receive 177 MW power from Bihar Barh station until March 2029. KSEB has also floated tenders to purchase additional power to overcome peak shortage.


