Kerala
കൊയിലാണ്ടിയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ
ഇവരുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
കോഴിക്കോട്| കൊയിലാണ്ടിയില്‍ മധ്യവയസ്‌കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൊയില്‍ക്കാവ് സ്വദേശി സുധ(56)യാണ് മരിച്ചത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തി. ഭര്‍ത്താവ് കൃഷ്ണന്‍കുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തിന് ശേഷം കൃഷ്ണന്‍കുട്ടിയെ കാണാനില്ല. സ്ഥിരമായി വീട്ടില്‍ പ്രശ്നം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്.
Content Highlights:
A 56-year-old woman named Sudha was found hacked to death in a shed near her house in Poyilkavu, Koyilandy. Police recovered a weapon from the crime scene during the inquest procedures. The victim’s husband is currently missing and authorities strongly suspect his involvement in the murder.







