Kerala
പത്തനംതിട്ട അഭയകേന്ദ്രത്തിലെ മര്‍ദ്ദനം; മൂന്നു പ്രതികൾ അറസ്റ്റിൽ
ഇവരെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കും.
പത്തനംതിട്ട| പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിൽ കുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ റെജി, ബെന്നി, സിജോ എന്നിവരാണ് പിടിയിലായത്. നാല് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കും.
സംഭവത്തിൽ കട്ടപ്പന പോലീസും ഇലവുംതിട്ട പോലീസും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയം, കട്ടപ്പന സ്വദേശികളായ കുട്ടികളുടെ പരാതിയെ അടിസ്ഥാനമാക്കിയായിരുന്നു നടപടി.
കോട്ടയം സ്വദേശിയായ 17കാരനെ ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസ് കൂടുതൽ ഗൗരവമായി. ശിശുക്ഷേമ സമിതി കുട്ടിയെ മറ്റൊരു ഷെൽറ്റർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ചൂരൽ വടി ഉപയോഗിച്ച് മർദ്ദിച്ചതായി എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് ഓമല്ലൂർ പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
Content Highlights:
Three operators of an unlicensed shelter home in Pathanamthitta were arrested after being on the run for four days. The arrests follow complaints from children and a leaked video showing severe physical assault. The Child Welfare Committee has relocated the victim to a safe facility.







