Connect with us

Kerala

കോതമംഗലത്തും കാട്ടാന ആക്രമണം; വീട് തകര്‍ത്തു

മണികണ്ഠന്‍ ചാലിനടുത്തെ വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നത്.

Published

|

Last Updated

കൊച്ചി | വയനാട്ടിലെ മാനന്തവാടി പടമലക്കു പിന്നിലെ എറണാകുളം കോതമംഗലത്തിനു സമീപത്തും കാട്ടാന ആക്രമണം. മണികണ്ഠന്‍ ചാലിനടുത്തെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. പുലര്‍ച്ചെയാണ് സംഭവം. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നത്.

ശാരദ ഒറ്റക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. സംഭവ സമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാല്‍ ശാരദ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു.

പ്രദേശത്തെ മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.