Connect with us

Malabar Movement 1921

കൊടിയൻ അഹമ്മദ് കുട്ടി, മച്ചിങ്ങല്‍ രായീന്‍: തങ്ങന്മാരുടെ പടത്തലവര്‍

Published

|

Last Updated

എടവണ്ണപ്പാറ | സ്വാതന്ത്ര്യസമര ചരിത്രത്തിൽ വീരേതിഹാസം രചിച്ചവരുടെ കൂട്ടത്തിൽ ആലേഖനം ചെയ്യപ്പെടേണ്ട നാമങ്ങളാണ് കൊടിയൻ അഹമ്മദ് കുട്ടിയും മച്ചിങ്ങൽ രായിനും. ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ തങ്ങന്മാരുടെ പടത്തലവൻമാരായിരുന്നു ഇരുവരും. 1922 ൽ കൊടിയൻ അഹമ്മദ് കുട്ടിയെ അന്തമാനിലേക്ക് ബ്രിട്ടീഷുകാർ നാടുകടത്തി. ശിക്ഷക്ക് ശേഷം അദ്ദേഹം വാഴക്കാട്ടേക്ക് തിരിച്ചുവന്നില്ല. കൊന്നാര് തങ്ങളുടെ സൈനിക പോരാളികളിൽ ധീരനായിരുന്ന ഇദ്ദേഹം. 1969 ആഗസ്റ്റ് 17ന് നിര്യാതനായി. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ നിറഞ്ഞുനിന്നിരുന്ന കൊടിയൻ രായിൻ കൊടിയൻ അഹമ്മദ് കുട്ടിയുടെ സഹോദരനായിരുന്നു. ഇദ്ദേഹത്തെയും അന്തമാനിലേക്ക് നാടുകടത്തി. പ്രവാചക പൗത്രൻ ഹസ്സൻ ഹുസൈൻ വിന്റെ സന്താന പരമ്പരയിലെ ഉപവിഭാഗമായ ബുഖാരി സാദാത്തുക്കളിൽപ്പെട്ട മുഹമ്മദ് ബുഖാരി 1778 ലാണ് കൊന്നാരിലെത്തുന്നത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച കൊന്നാര് ജുമുഅ മസ്ജിദ് സയ്യിദ് മുഹമ്മദലി ബുഖാരി ആയിരുന്നു നിർമിച്ചത്. താത്തൂരിലെ മടത്തും പാറയിൽനിന്ന് കൊന്നാര് മുഹ്‌യുദ്ദീൻ ജുമുഅ മസ്ജിദിലേക്ക് ബ്രിട്ടീഷുകാര്‍ നിറയൊഴിച്ചിരുന്നു. അന്ന് പതിച്ച വെടിയുണ്ടകളിൽ ഒന്ന് പുതുക്കിപണിത കൊന്നാര് മഖാമിന്റെ വാതിലുകളിൽ ഇപ്പോഴും കാണാം.

Latest