Connect with us

Kerala

കൊടകര കുഴല്‍പ്പണക്കേസ്; തീരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല

തിങ്കളാഴ്ച മൊഴി എടുത്തേക്കും.

Published

|

Last Updated

തൃശൂര്‍ | കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല.

കേസില്‍ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം തിങ്കളാഴ്ച തൃശൂരില്‍ ചേരും. അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ട്. ഇതേതുടര്‍ന്നാണ് ഇന്ന് മൊഴി രേഖപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നാണ് വിവരം.

തിങ്കളാഴ്ച മൊഴി എടുത്തേക്കും. കേസില്‍ ക്രമസമാധാന ചുമതലയുളള എ ഡി ജി പി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല.