Connect with us

km shaji issue

കെ എം ഷാജിയോട് വിശദീകരണം തേടും: സ്വാദിഖലി തങ്ങള്‍

ലീഗ് ഒരു വലിയ വടവൃക്ഷമാണ്; കൊമ്പില്‍ കയറി കസര്‍ത്ത് കാണിച്ചാല്‍ വീഴും- ഷാജിക്ക് പി കെ ഫിറോസിന്റെ പരോക്ഷ മുന്നറിയിപ്പ്

Published

|

Last Updated

കോഴിക്കോട്|  കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഇതുവരെ വിളിച്ചിട്ടില്ലെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുവേദികളില്‍ പറയുന്നത് ശരിയല്ല. ഷാജിയോട് വിശദീകരണം തേടും. അദ്ദേഹത്തെ അങ്ങോട്ട് വിളിക്കാനിരിക്കുകയാണെന്നും സ്വാദഖലി തങ്ങള്‍ പറഞ്ഞു. ലീഗ് പ്രവര്‍ത്തക സമിതിയില്‍ ഷാജിക്കെതിരെ വിമര്‍ശനമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്ന പ്രതികരണവും സ്വാദഖിലി തങ്ങള്‍ നടത്തി. പാര്‍ട്ടി യോഗങ്ങളില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനം സ്വാഭാവികമാണെന്ന് തങ്ങള്‍ പറഞ്ഞു. അദ്ദേഹം നാട്ടിലെത്തിയാല്‍ സംസാരിക്കാനിരിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ പങ്കെടുത്ത അതേ വേദിയില്‍ ഷാജിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്തെത്തി. മുസ്ലിം ലീഗ് ഒരു വലിയ വടവൃക്ഷമാണെന്നും അതിന്റെ കൊമ്പില്‍ വീഴുന്നവര്‍ക്ക് മാത്രമാണ് പരുക്കേല്‍ക്കുകയെന്നും ഫിറോസ് പറഞ്ഞു.

വടവൃക്ഷത്തിന്റെ കൊമ്പില്‍ കയറി വല്ലാതെ കസര്‍ത്ത് കളിച്ചാല്‍ ചിലപ്പോള്‍ കൊമ്പൊടിയും. മറ്റു ചിലപ്പോള്‍ കൊമ്പില്‍ നിന്ന് തെന്നിവീഴും. രണ്ടായാലു വീഴുന്നവര്‍ക്ക് മാത്രമാണ് പരുക്ക്. ഈ വടവൃക്ഷത്തിന് ഒരു പരുക്കും ഏല്‍ക്കില്ല. വടവൃക്ഷത്തിന്റെ കൊമ്പില്‍ നമ്മളെക്കെ ഇരിക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.

---- facebook comment plugin here -----

Latest