Connect with us

First Gear

കൈനറ്റിക് ലൂണ ഇലക്ട്രിക്; അവതരണം ഫെബ്രുവരി 7ന്

കൈനറ്റിക് ഇ-ലൂണയ്ക്ക് ഏകദേശം 70,000 രൂപയായിരിക്കും (എക്‌സ്-ഷോറൂം) വില.

Published

|

Last Updated

ന്യൂഡല്‍ഹി| ലൂണ മോപ്പഡിന്റെ ഇലക്ട്രിക് പതിപ്പ് ഇ-ലൂണ ഇന്ത്യയിലെത്തുന്നു. ഫെബ്രുവരി 7ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-ലൂണയുടെ സവിശേഷതകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 50 കിലോമീറ്റര്‍ വേഗതയും 110 കിലോമീറ്റര്‍ റേഞ്ചും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കളെ മാത്രമല്ല കമ്പനി ലക്ഷ്യമിടുന്നത്. ടയര്‍ 2, 3 നഗരങ്ങളിലും ഗ്രാമീണ വിപണികളിലും ഇ-ലൂണയെ എത്തിക്കുകയാണ് കൈനറ്റികിന്റെ ലക്ഷ്യം.

ഇ-ലൂണയ്ക്കായി 500 രൂപ അടച്ചുള്ള ബുക്കിംഗ് ജനുവരി 26ന് കമ്പനി ആരംഭിച്ചിരുന്നു. കൈനറ്റിക് ഇ-ലൂണയ്ക്ക് ഏകദേശം 70,000 രൂപയായിരിക്കും (എക്‌സ്-ഷോറൂം) വില എന്നാണ് വിവരം. കഴിഞ്ഞ മാസം കൈനറ്റിക് സുലു ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 94,990 രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയോടെയാണ് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്.

 

 

 

 

Latest