Kerala
ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പിതാവിന്റെ മൊഴിയെടുത്തു
മൊഴിയെടുക്കല്‍ മൂന്നര മണിക്കൂര്‍ നീണ്ടു.
കൊല്ലം | കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു. മൊഴിയെടുക്കല്‍ മൂന്നര മണിക്കൂര്‍ നീണ്ടു.
സ്വാഭാവിക നടപടിയാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.







