Kozhikode
കേരള യാത്ര; ഖദംസാത്ത് പ്രചരണ റാലി ശ്രദ്ധേയമായി
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജനുവരി ഒന്നു മുതൽ 16 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥമാണ് റാലി നടന്നത്.
പൂനൂർ| ജാമിഅ മദീനത്തുന്നൂർ എസ് എസ് എഫ് ദഅ് വ സെക്ടറിന്റെ ആഭിമുഖ്യത്തിൽ ഖദംസാത്ത് പ്രചരണ റാലി സംഘടിപ്പിച്ചു. മുഹിയുദ്ദീൻ സഖാഫി തളീക്കര ഫ്ലാഗ് ഓഫ് ചെയ്തു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജനുവരി ഒന്നു മുതൽ 16 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥമാണ് റാലി നടന്നത്. ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിലാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയും സമസ്തയുടെ സെന്റിനറി ആഘോഷങ്ങളും നടക്കുന്നത്.
മാനുഷിക മൂല്യങ്ങളെ വിളംബരം ചെയ്ത് ക്യാമ്പസ് പരിസരത്തുനിന്ന് ആരംഭിച്ച റാലി പൂനൂർ അങ്ങാടിയിൽ സമാപിച്ചു. മദീനത്തുന്നൂർ വിദ്യാർത്ഥി അദ്നാൻ അബ്ദുൽ റഷീദ് സന്ദേശഭാഷണം നടത്തി. ആസഫ് നൂറാനി വരപ്പാറ, മുബശ്ശിർ നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ സംബന്ധിച്ചു.



