Connect with us

Kerala

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചില്‍ വ്യാപക ചുമതല മാറ്റം

കേരളം ഏറെ ചര്‍ച്ച ചെയ്ത സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേല്‍നോട്ട ചുമതല ഐ ജി ശ്യാം സുന്ദറിന്

Published

|

Last Updated

തിരുവനന്തപുരം | പോലീസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചുപണി നടത്തി. സംസ്ഥാന ക്രൈംബ്രാഞ്ചില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് വ്യാപകമായ മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി.

ഐ ജി അജിത ബീഗത്തിന് ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും നല്‍കി. നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതല കൂടി ഐ ജി അജിത ബീഗത്തിന് നല്‍കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് തെക്കന്‍ മധ്യ മേഖലയുടെ ചുമതല ഐ ജി ശ്യാം സുന്ദറിന് നല്‍കാനും തീരുമാനമായിട്ടുണ്ട്. കേരളം ഏറെ ചര്‍ച്ച ചെയ്ത സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേല്‍നോട്ട ചുമതലയും ഐ ജി ശ്യാം സുന്ദറിന് നല്‍കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പോലീസ് തലപ്പത്തുണ്ടായ മാറ്റങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ഉത്തരവുകള്‍.

 

Content Highlights:
The Kerala government has reshuffled top positions in the State Crime Branch to improve operational efficiency. IG Ajitha Begum has been appointed to the Kozhikode region with an additional charge of the economic offences wing. IG Shyam Sundar takes charge of the southern-central zone and will supervise the Sukumara Kurup case.

 

---- facebook comment plugin here -----

Latest