Connect with us

meelad campaign

കേരള മുസ്ലിം ജമാഅത്ത് മീലാദ് കാമ്പയിന് കാസർകോട് പ്രൗഢ തുടക്കം

സെപ്തംബര്‍ 30ന് സോണ്‍ ആസ്ഥാനങ്ങളില്‍ മീലാദ് റാലി

Published

|

Last Updated

കാസർകോട് | തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ മീലാദ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  വൈസ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിർവഹിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി സെപ്തംബര്‍ 30ന് സോണ്‍ ആസ്ഥാനങ്ങളില്‍ മീലാദ് റാലി നടക്കും. ഒക്ടോബര്‍ 25ന് സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന സെമിനാറുണ്ടാകും.

ജില്ല, സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് തലങ്ങളില്‍ പ്രഭാഷണം, മൗലിദ് സദസ്സുകള്‍, അന്നദാനം തുടങ്ങി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സംഗമത്തില്‍ സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി വിഷയാവതരണം നടത്തി. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ, മൂസല്‍ മദനി അല്‍ ബിശാറ പ്രസംഗിച്ചു.

മുസ്ഥഫ തങ്ങള്‍, ശറഫുദ്ദീന്‍ തങ്ങള്‍ അഹ്‌സനി, എം പി മുഹമ്മദ്, അബ്ദുല്ല ദാരിമി, ഹനീഫ് മൗലവി അട്ക്ക, സി അബ്ദുല്‍ ഖാദിര്‍ സഖാഫി, സലീം സവാദ് സഅദി, നാഫിഅ് മഹ്‌മൂദ് അദനി, ഖലീല്‍ സഖാഫി, ഇല്യാസ് സഅദി, നദീര്‍ സഖാഫി, റഫീഖ് സഖാഫി സംബന്ധിച്ചു. കെ എച്ച് അബ്ദുല്ല നന്ദി പറഞ്ഞു.