Connect with us

meelad seminar

കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ മീലാദ് സെമിനാര്‍ 22ന്

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോൽ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കേരള യാത്രയുടെ പ്രചാരണ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ യാത്രയുടെ ഉദ്ഘാടനം സമസ്ത ജില്ലാ ട്രഷറര്‍ ഡോ. അലി അല്‍ ഫൈസി നിര്‍വഹിക്കുന്നു.

കാസർകോട് | ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സെമിനാര്‍ ഒക്ടോബര്‍ 22ന് കാസർകോട് മുന്‍സിപ്പൽ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും. എഴുത്തുകാരൻ പി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മോഡറേറ്ററായിരിക്കും. വിവിധ മത നേതാക്കളും സാഹിത്യ രംഗത്തെ പ്രമുഖരും സംബന്ധിക്കും.

ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം പരിപാടിക്ക് അന്തിമരൂപം നല്‍കി. വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി തലക്കി, അബ്ദുല്‍ ഹകീം ഹാജി കളനാട്, അബൂബക്കര്‍ ഹാജി ബേവിഞ്ച, യൂസുഫ് മദനി ചെറുവത്തൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, സി എല്‍ ഹമീദ് ചെമനാട്, മദനി ഹമീദ് കാഞ്ഞങ്ങാട് ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest