Connect with us

Malappuram

കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം; സിയാറത്ത് യാത്ര സംഘടിപ്പിച്ചു

ആശിർവാദം തേടി ആത്മീയ പര്യടനം

Published

|

Last Updated

മലപ്പുറം| ആദര്‍ശ സമ്മേളനത്തിൻ്റെ ഭാഗമായി സമസ്ത മലപ്പുറം മേഖലാ കമ്മിറ്റിക്ക് കീഴില്‍ സിയാറത്ത് യാത്ര സംഘടിപ്പിച്ചു. പുല്ലാര ശുഹദാക്കള്‍, പാണക്കാട് മഖാം, ഒ കെ ഉസ്താദ് മഖാം, കൂട്ടിലങ്ങാടി ബാപ്പു ഉസ്താദ് മഖാം, പടഞ്ഞാറ്റുമുറി കുട്ടി മുസ്‌ലിയാര്‍ മഖാം, ബൈത്താനി ഉസ്താദ് മഖാം, സി കെ ഉസ്താദ് മഖാം എന്നീ കേന്ദ്രങ്ങളില്‍ സിയാറത്ത് നടത്തി. മലപ്പുറം ശുഹദാ മഖാമില്‍ സമാപിച്ചു.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് സമാപന പ്രാര്‍ഥന നടത്തി.
സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സയ്യിദ് അബൂബക്കര്‍ ഐദ്രൂസി പൂക്കോട്ടൂര്‍, ഉമര്‍ മുസ്‌ലിയാര്‍ പള്ളിപ്പുറം, അബ്ദുർറഹ്മാന്‍ മുസ്‌ലിയാര്‍ പൊന്മള, അബ്ദുന്നാസര്‍ സഖാഫി പൊന്മള, കെ പി ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, പി സുബൈര്‍ കോഡൂര്‍, ഇബ്‌റാഹീം ബാഖവി ഹാജിയാര്‍ പള്ളി, കെ  ഇബ്‌റാഹീം ബാഖവി, മുസ്തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, അലി മുസ്‌ലിയാര്‍ പാണക്കാട് എന്നിവര്‍ സിയാറത്ത് യാത്രക്ക് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest