Connect with us

Kerala

കേരള സാഹിത്യോത്സവ് അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

അവാര്‍ഡ് ജേതാവിനെ സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍, പി എന്‍ ഗോപീകൃഷ്ണന്‍, കെ പി രാമനുണ്ണി, സി എന്‍ ജാഫര്‍ സ്വാദിഖ് എന്നിവരടങ്ങുന്ന ജൂറിയാണ് തെരഞ്ഞെടുക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | കേരള സാഹിത്യോത്സവ് മുപ്പത്തിരണ്ടാമത് പതിപ്പ് അവാര്‍ഡ് ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിലാണ് സംസ്ഥാന ഭാരവാഹികള്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്.

കേരള സാഹിത്യോത്സവിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നല്‍കുന്ന അവാര്‍ഡ് ജേതാവിനെ സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍, പി എന്‍ ഗോപീകൃഷ്ണന്‍, കെ പി രാമനുണ്ണി, സി എന്‍ ജാഫര്‍ സ്വാദിഖ് എന്നിവരടങ്ങുന്ന ജൂറിയാണ് തെരഞ്ഞെടുക്കുന്നത്. 50,001 രൂപയും ഫലകവുമാണ് അവാര്‍ഡ്. സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാര്‍ഡ് നല്‍കി വരുന്നത്.

എന്‍ എസ് മാധവന്‍, കെ സച്ചിദാനന്ദന്‍, തോപ്പില്‍ മുഹമ്മദ് മീരാന്‍, കെ പി രാമനുണ്ണി, ശശി തരൂര്‍, പി എന്‍ ഗോപീകൃഷ്ണന്‍, പി സുരേന്ദ്രന്‍, വീരാന്‍കുട്ടി, എം എ റഹ്മാന്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയത്. ആഗസ്ത് എട്ടിന് പാലക്കാട് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയിലെ പ്രമുഖരുടെ സാനിധ്യത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കും.