liquor
പുതുവത്സരത്തലേന്ന് കേരളം കുടിച്ചത് 82 കോടിയുടെ മദ്യം; കൂടുതല്‍ വില്‍പന തിരുവനന്തപുരത്ത്
കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസത്തേതിനെ അപേക്ഷിച്ച് 12 കോടിയുടെ വര്‍ധനയാണ് ബെവ്‌കോയുടെ വരുമാനത്തില്‍ ഉണ്ടായത്
തിരുവനന്തപുരം | പുതുവത്സരത്തലേന്ന് കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക് സര്‍ക്കാര്‍ പുറത്ത് വിട്ടു. 2021 ഡിസംബര്‍ 31 ന് 82.26 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസത്തേതിനെ അപേക്ഷിച്ച് 12 കോടിയുടെ വര്‍ധനയാണ് ബെവ്‌കോയുടെ വരുമാനത്തില്‍ ഉണ്ടായത്. ഏറ്റവും കൂടുതല്‍ വില്‍പനയുണ്ടായത് തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ വില്‍പന കേന്ദ്രത്തിലാണ്. ഇവിടെ ഒരുകോടി ആറ് ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.







