Connect with us

aravind kejriwal vist kerala

കേരളത്തിലെ സാധ്യത തേടി കെജ്രിവാള്‍ ഇന്ന് കൊച്ചിയില്‍

നാളെ കിഴക്കമ്പലത്ത് ട്വന്റി-20, ആം ആദ്മി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പുരോഗമിക്കെ കേരളത്തിലെ രാഷ്ട്രീയ സാധ്യത തേടി ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് കൊച്ചിയിലെത്തും. ട്വന്റി- 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലെ സഹകരണം കെജ്രിവാള്‍ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് ഇരു പാര്‍ട്ടികളും സംയുക്തമായി നടത്തുന് പൊതുസമ്മേളനത്തില്‍ കെജ്രിവാള്‍ പ്രഖ്യാപിക്കും.

എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ് ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയില്‍ നിര്‍ത്താന്‍ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ ലോക് സഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാര്‍ട്ടികളും സംയുക്തമായി അറിയിച്ചത്.

 

Latest