Connect with us

First Gear

കവാസാക്കി സെഡ്650ആര്‍എസ് 50-ാം വാര്‍ഷിക പതിപ്പ് ഇന്ത്യയിലേക്ക്

മോട്ടോര്‍സൈക്കിളിന് ഏകദേശം 7 ലക്ഷം രൂപ ഡല്‍ഹി എക്‌സ്-ഷോറൂം വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കി സെഡ്650 ആര്‍എസ്‌ന്റെയും സെഡ്900 ആര്‍എസ്‌ന്റെയും 50-ാം വാര്‍ഷിക പതിപ്പുകള്‍ അന്താരാഷ്ട്ര വിപണിയില്‍ ഈയടുത്താണ് പുറത്തിറക്കിയത്. പരിമിതമായ യൂണിറ്റുകളില്‍ ലഭ്യമാകുന്ന ഈ മോട്ടോര്‍സൈക്കിളുകള്‍ ഐക്കണിക്ക് കവാസാക്കി സെഡ്1 പുറത്തിറക്കി 50 വര്‍ഷം പിന്നിട്ടതിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ചതാണ്.

ഈ പുതിയ സെഡ്650ആര്‍എസ് 50-ാം വാര്‍ഷിക പതിപ്പ് മോട്ടോര്‍സൈക്കിള്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രഖ്യാപനം കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് നടത്തിയത്. മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് ഇതിനകം തന്നെ അടിസ്ഥാന സെഡ്650ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. അതിനാലാണ് പ്രത്യേക വാര്‍ഷിക പതിപ്പ് രാജ്യത്തേക്ക് കൊണ്ടുവരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍സൈക്കിളില്‍ ഡ്യുവല്‍-ടോണ്‍, ചുവപ്പ്, കറുപ്പ് പെയിന്റുകള്‍ അവതരിപ്പിക്കും.

8,000ആര്‍പിഎംല്‍ 67.3ബിഎച്ച്പി പരമാവധി പവര്‍ ഉത്പാദിപ്പിക്കുന്ന അതേ ബിഎസ് 6കംപ്ലയന്റ് 649സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഈ മോട്ടോര്‍സൈക്കിളില്‍ തുടരും. 6,700ആര്‍പിഎംല്‍ 64എന്‍എം പീക്ക് ടോര്‍ക്കാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ ചെറിയ തോതില്‍ വില കൂടിയേക്കും. ഇതിന് ഏകദേശം 7 ലക്ഷം രൂപ ഡല്‍ഹി എക്‌സ്-ഷോറൂം വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Latest