Connect with us

Kasargod

കാസര്‍കോട് ജില്ലാ സാഹിത്യോത്സവ് പാട്ടുവണ്ടി പ്രയാണം നടത്തി

പാട്ടുവണ്ടി ട്യൂണ്‍ ട്രക്ക് ബദിയടുക്ക ടൗണില്‍ സമാപിച്ചു

Published

|

Last Updated

ബദിയടുക്ക | ജൂലൈ 20 മുതല്‍ 27 വരെ ബദിയടുക്ക ആദിത്യമരുളുന്ന എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി ഡിവിഷന്‍ പാട്ടുവണ്ടി സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ പാട്ടുവണ്ടി ട്യൂണ്‍ ട്രക്ക് ബദിയടുക്ക ടൗണില്‍ സമാപിച്ചു.

എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ഡിവിഷന്‍ പ്രസിഡന്റ് ഷംഷാദ് ഹിമമി, ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഏണിയാടി, ഫിനാന്‍സ് സെക്രട്ടറി ഉനൈസ് നെല്ലിക്കട്ട, സെക്രട്ടറി മാരായ അബ്ദുല്ല, സിദ്ധീഖ് നീര്‍ച്ചാല്‍, സവാദ് ബാറടുക്ക, ബാക്കിര്‍ ഹിമമി, എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി ജാഫര്‍ ഹിമമി ചര്‍ളടുക്ക, സെക്ടര്‍ സെക്രട്ടറിമാരായ ശാക്കിര്‍ ചെടെക്കല്‍, മുബഷിര്‍ ബീജന്തടുക്ക, മഷൂദ് ഹികമി സംബന്ധിച്ചു.