Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി
ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സി ബി ഐയെയോ ഇ ഡിയെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബേങ്കിലെ മുന്‍ ജീവനക്കാരന്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.

കൊച്ചി | കരുവന്നൂര്‍ സഹകരണ ബേങ്ക് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സി ബി ഐയെയോ ഇ ഡിയെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബേങ്കിലെ മുന്‍ ജീവനക്കാരന്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം. കേസിലെ പ്രതികള്‍ക്ക് ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇടതു മുന്നണിയുമായി ബന്ധമുള്ളതിനാല്‍ പോലീസ് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
ബേങ്ക് ഭരണ സമിതിയംഗങ്ങള്‍ സാധാരണക്കാരുടെ നിക്ഷേപത്തില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപിച്ചതായും അനധികൃത സ്വത്ത് സമ്പാദനത്തിന് ഈ തുക വിനിയോഗിച്ചതായും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്.