Connect with us

National

കര്‍ണാടക പി സി സി പ്രസിഡന്റ് ശത കോടീശ്വരന്‍

കനക്പുര മണ്ഡലത്തില്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published

|

Last Updated

ബംഗളൂരു | കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ശതകോടീശ്വരന്‍. അദ്ദേഹത്തിന്റെ ആസ്തി 1,214 കോടി രൂപയാണ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്ങ് മൂലത്തിലാണു വെളിപ്പെടുത്തല്‍.
ഭാര്യ ഉഷ ശിവകുമാറിന്റെ ആസ്തി 153.3 കോടി രൂപയും മകന്‍ ആകാശിന് 66 കോടി രൂപയുടെ ആസ്തിയുമാണുളളത്. കുടുംബത്തിന്റെ ആകെ ആസ്തി 1,414 കോടി രൂപയാണ്.
കനക്പുര മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്നതിനാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
226 കോടി രൂപയാണ് അദ്ദേഹത്തിന്റെ കട ബാധ്യത. കൂടാതെ സ്വര്‍ണം, വാച്ച്, സ്വത്ത് തുടങ്ങി മറ്റ് ആസ്തികളെക്കുറിച്ചും പത്രികയില്‍ പറയുന്നു.
ഇതിന് പുറമെ 23 ലക്ഷം രൂപ വിലവരുന്ന ഹബ്ലോട്ട് വാച്ച്, ഒന്‍പത് ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ച് 2.184 കിലോഗ്രാം സ്വര്‍ണം, 12.6 കിലോഗ്രാം വെള്ളി, 1.066 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, 324 ഗ്രാം വജ്രം, 24 ഗ്രാം മാണിക്യം എന്നിവയും ഡികെ ശിവകുമാറിന്റെ കൈവശമുണ്ട്. ഭാര്യയുടെ പേരില്‍ 2,600 കിലോ സ്വര്‍ണവും 20 കിലോ വെള്ളിയുമാണുള്ളത്. മകന്റെ പക്കല്‍ 675 ഗ്രാം സ്വര്‍ണവും മകളുടെ പക്കല്‍ ഒരു കിലോ സ്വര്‍ണവുമുണ്ട്.

 

---- facebook comment plugin here -----

Latest