Connect with us

cpi

കനയ്യ പാര്‍ട്ടി വിട്ടത് അടഞ്ഞ അധ്യായം; മോന്‍സണ്‍ കേസില്‍ പോലീസ് എല്ലാം അന്വേഷിച്ച് പുറത്ത് കൊണ്ട് വരുമെന്ന് കാനം

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു കാനം രാജേന്ദ്രന്‍

Published

|

Last Updated

ന്യൂഡല്‍ഹി | സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടത് അടഞ്ഞ അധ്യായമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി വിട്ട കാര്യം സ്വാഭാവികമായും ചര്‍ച്ചചെയ്യും. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു കാനം രാജേന്ദ്രന്‍.

സി പി ഐ ദേശീയ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. മൂന്ന് ദിവസമാണ് യോഗം നടക്കുക. കനയ്യ പാര്‍ട്ടി വിട്ട സാഹചര്യം കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് സൂചനയുണ്ട്.

അതിനിടെ, മോന്‍സണ്‍ കേസിലും കാനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുണ്ടായി. പോലീസ് എല്ലാം അന്വേഷിച്ച് പുറത്ത് കൊണ്ടുവരുമെന്ന് വിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ മാത്രമേ വിമര്‍ശിക്കേണ്ട സാഹചര്യമൂള്ളൂ എന്ന് കാനം വ്യക്തമാക്കി.

Latest