Ongoing News
കലോത്സവം: സ്വര്‍ണകപ്പ് നേടിയ തൃശൂര്‍ ടീമിന് നാളെ സ്വീകരണം
രാവിലെ ഒമ്പതിന് കൊരട്ടിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് 9.45 ന് ചാലക്കുടി, 10.30 ന് പുതുക്കാട്, 11 ന് ഒല്ലൂര്‍ എന്നിവിടങ്ങളിലും സ്വീകരണമുണ്ടാകും.
 
		
      																					
              
              
            തൃശൂര്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പ് കരസ്ഥമാക്കിയ തൃശൂര്‍ ജില്ലാ ടീമിന് നാളെ (ജനു: ഒമ്പത്, വ്യാഴം) രാവിലെ ഒമ്പതിന് കൊരട്ടിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് 9.45 ന് ചാലക്കുടി, 10.30 ന് പുതുക്കാട്, 11 ന് ഒല്ലൂര്‍ എന്നിവിടങ്ങളിലും സ്വീകരണമുണ്ടാകും.
ടീമിനെ 11.30ന് മോഡല്‍ ഗേള്‍സ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂര്‍ ടൗണ്‍ ഹാളിലേക്ക് ആനയിക്കും. ടൗണ്‍ ഹാളില്‍ സ്വീകരണ സമ്മേളനം ചേരും. സ്വീകരണ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ പങ്കെടുക്കും.
നാളെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും വിജയദിനമായി ആചരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
