Connect with us

LOCAL BODY ELECTIN 2025

കാളികാവ് ഗ്രാമപഞ്ചായത്ത്; ഭർത്താവ് ഒന്നാം വാർഡിലും ഭാര്യ രണ്ടിലും രംഗത്ത്

സി പി എം നിലമ്പൂർ ഏരിയാ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത്‌ അംഗവുമായ സി ടി സകരിയ്യയും ഭാര്യ ജസ്നയുമാണ് മത്സരരംഗത്തുള്ളത്.

Published

|

Last Updated

കാളികാവ് | ഗ്രാമപഞ്ചായത്ത് ഒന്നും രണ്ടും വാർഡുകളിൽ എൽ ഡി എഫ് മുന്നണിയിൽ മത്സരരംഗത്തുള്ളത് ദമ്പതികൾ. സി പി എം നിലമ്പൂർ ഏരിയാ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത്‌ അംഗവുമായ സി ടി സകരിയ്യയും ഭാര്യ ജസ്നയുമാണ് മത്സരരംഗത്തുള്ളത്.

യു ഡി എഫ് കോട്ടയായ കാളികാവ് ഒന്നാം വാർഡ് കറുത്തേനി 2015ൽ പിടിച്ചെടുത്തതോടെ സി പി എമ്മിലെ സകരിയ്യ പാർട്ടിയിലും നാട്ടുകാർക്കിടയിലും തലയെടുപ്പുള്ള നേതാവായി മാറി. 2020ൽ സംവരണ വാർഡായപ്പോഴും സി പി എം വാർഡ് നിലനിർത്തി. ഈ വർഷം വീണ്ടും ജനറൽ വാർഡായി മാറിയതോടെ കറുത്തേനിയിൽ സകരിയ്യ തന്നെ സ്ഥാനാർഥിയായിരിക്കുകയാണ്.

വാർഡ് വിഭജനത്തിൽ പുതുതായി രൂപവത്കരിച്ച രണ്ടാം വാർഡായ മൂച്ചിക്കലിൽ പാർട്ടി നിർദേശിച്ചത് സകരിയ്യയുടെ ഭാര്യ ജസ്നയെയാണ്. അതിർത്തി പങ്കിടുന്ന വാർഡുകളിൽ സകരിയ്യയും ജസ്നയും ഒരുമിച്ച് പ്രചാരണത്തിറങ്ങി. കന്നിയങ്കത്തിന് ഇറങ്ങുന്ന ജസ്നക്ക് ഒരു ആശങ്കയുമില്ല. ഭർത്താവ് സകരിയ്യ തന്നെയാണ് താങ്ങും തണലും.

2015ൽ സി പി എം തീർത്തും എഴുതിത്തള്ളിയ കറുത്തേനി വാർഡ് ലീഗിൽ നിന്ന് പിടിച്ചെടുക്കാൻ സകരിയ്യക്ക് മാനസിക ധൈര്യം പകർന്നത് തന്നെയാണ് കരുത്തായി ജസ്ന പറയുന്നത്. സി പി എം കാളികാവ് ലോക്കൽ സെക്രട്ടറിയായിരുന്നു സകരിയ്യ. ഇപ്പോൾ നിലമ്പൂർ ഏരിയാ കമ്മിറ്റി അംഗമാണ്. വലിയ സ്വീകാര്യതയാണ് സകരിയക്ക് പാർട്ടിയിലുള്ളത്.

കറുത്തേനി വാർഡ് തിരിച്ചുപിടിക്കാൻ കരുത്തനായ സ്ഥാനാർഥിയെ നിർത്തി ലീഗും കളത്തിൽ സജീവമായി ഉണ്ട്. സകരിയ്യയുടെ എതിർ സ്ഥാനാർഥി സി ടി ചെറിയാണ്. രണ്ടാം വാർഡിൽ ജസ്നാ ഇഖ്ബാലാണ് യു ഡി എഫ് സ്ഥാനാർഥി.

Latest