Connect with us

National

സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോള്‍ ഈ കാലം സുവര്‍ണലിപികളില്‍ ആയിരിക്കില്ലെന്ന് കബില്‍ സിബല്‍

കെ കവിത  ജാമ്യത്തിനായി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി ബഞ്ച് വിസമ്മതിച്ചതോടെയാണ് കബില്‍ സിബലിന്റെ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോള്‍ ഈ കാലം സുവര്‍ണലിപികളില്‍ ആയിരിക്കില്ലെന്ന് സുപ്രീംകോടതിയെ വിമര്‍ശിച്ച് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍. ഡല്‍ഹി മദ്യനയ കേസില്‍  ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവിന്റെ മകളുമായ കെ കവിത  ജാമ്യത്തിനായി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി ബഞ്ച് വിസമ്മതിച്ചതോടെയാണ് കബില്‍ സിബലിന്റെ വിമര്‍ശനം.ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന
‘നോക്കാം’ എന്ന് മറുപടി നല്‍കി.

അറസ്റ്റിനെതിരെയും ജാമ്യത്തിനും വേണ്ടിയാണ് കവിത സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ബിആര്‍എസ് നേതാവ് കവിത നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചത്.

ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നോക്കണമെന്ന് കവിതയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് ആവശ്യപ്പട്ടു. വെറും മാപ്പുസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കവിതയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കാന്‍ ആകില്ലെന്നും കള്ളപ്പണ നിരോധന നിയമം ചോദ്യംചെയ്തുള്ള ഭാഗത്തില്‍ മാത്രം സര്‍ക്കാരിന് നോട്ടീസ് അയക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 16 നാണ് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവിന്റെ മകളുമായ കെ കവിതയെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ എഎപി നേതാക്കള്‍ 100 കോടി കൈപ്പറ്റിയെന്നും കെ കവിതയില്‍ നിന്നാണ് തുക കൈപ്പറ്റിയതെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍.

 

Latest