k rail protest
കോട്ടയത്തും തിരുനാവായയിലും കെ റെയില്‍ സര്‍വേ നിര്‍ത്തിവെച്ചു
കോട്ടയത്ത് ആറ് മണിക്കൂറുകളോളമാണ് സമരം നീണ്ടത്.
കോട്ടയം/ മലപ്പുറം | കോട്ടയം നട്ടാശേരിയിലും മലപ്പുറം തിരുനാവായയിലും കെ റെയില്‍ സാമൂഹികാഘാത പഠനത്തിനായുള്ള കല്ലിടല്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വന്‍ സമരമാണ് നടത്തിയത്. കോട്ടയത്ത് ആറ് മണിക്കൂറുകളോളമാണ് സമരം നീണ്ടത്.
തിരുനാവായ സൗത്ത് പല്ലാറിലായിരുന്നു പ്രതിഷേധം. ഒടുവില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ പിന്മാറുകയായിരുന്നു. നാളെ തവനൂരില്‍ നിന്ന് സര്‍വേ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.







