k rail protest
കെ റെയില്‍ സമരം: കോട്ടയം നട്ടാശ്ശേരിയില്‍ 100 പേര്‍ക്കെതിരെ കേസ്
സർവേകുറ്റി പിഴുതതിനാണ് കേസ്.
കോട്ടയം | കെ റെയിലിന്റെ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ സാമൂഹിക ആഘാത പഠനത്തിനായി കല്ലിടുന്നതിനെതിരെ സമരം നടത്തിയ നട്ടാശ്ശേരി കുടിയാലിപ്പടിയിലെ 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സർവേകുറ്റി പിഴുതതിനാണ് കേസ്. സമരത്തില്‍ പങ്കെടുത്ത 20 പേരെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. അതിനിടെ കോട്ടയം കലക്ട്രേറ്റ് വളപ്പില്‍ അതിക്രമിച്ച് കയറി പ്രതീകാത്മക സര്‍വേകുറ്റി സ്ഥാപിച്ച 75 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.







