k rail protest
കെ റെയില്‍: കോട്ടയം നട്ടാശേരിയില്‍ ഇന്നും സംഘര്‍ഷം
സമരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍
കോട്ടയം | നട്ടാശേരിയില്‍ കെ റെയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് പിഴുതെറിഞ്ഞു. കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകരും ഏതാനും നാട്ടുകാരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡി സി സി പ്രസിഡന്റുമാണ് സമരത്തിന് നേതൃത്വം നല്‍കി.
തിങ്കളാഴ്ചയുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പ്രതിഷേധക്കാര്‍ എത്താതിരിക്കാന്‍ കുഴിയാലിപ്പടിയിലേക്കുള്ള റോഡിന്റെ രണ്ട് വശവും പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധം അറിയിച്ചു. ഇവര്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ഡി വൈ എസ് പി എ ജെ തോമസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.







