Connect with us

National

സെല്‍ഫിയെടുക്കാന്‍ സിംഹകൂട്ടില്‍ ചാടി: യുവാവിനെ സിംഹം കടിച്ചുകൊന്നു

സംഭവത്തെ തുടര്‍ന്ന് സുവോളജിക്കല്‍ പാര്‍ക്ക് താല്‍കാലികമായി അടച്ചിരിക്കുകയാണ്.

Published

|

Last Updated

ഹൈദരാബാദ് | സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ മൃഗശാലയിലെ കൂട്ടിനകത്തേക്ക് അതിക്രമിച്ച് കടന്ന യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ (38) ആണ് മരിച്ചത്. സിംഹം യുവാവിനെ കടിച്ചുകൊല്ലുകയായിരുന്നു. ആന്ധ്രപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം.

സെക്യൂരിറ്റിക്കാര്‍ പറഞ്ഞത് കേള്‍ക്കാതെ യുവജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സെല്‍ഫിയെടുക്കാന്‍ യുവാവ് പോയതാണ് അപകടത്തിനിടയാക്കിയത്. 25 അടിയിലധികം ഉയരമുള്ള മുള്‍വേലി ചാടിക്കടന്നാണ് പ്രഹ്ലാദ് സിംഹക്കൂട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സിംഹം ഇയാളെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി യുവാവ് മരത്തില്‍ കയറിയെങ്കിലും താഴേക്ക് വീഴുകയും തുടര്‍ന്ന് സിംഹം കടിച്ചുകൊല്ലുകയുമായിരുന്നു.

സിംഹങ്ങള്‍ക്കും കടുവകള്‍ക്കും പ്രത്യേക സുരക്ഷാ കൂടാരങ്ങളാണ് ഒരുക്കിയിരുന്നതെന്നും യുവാവ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നെന്നും മൃഗശാല അധികൃതര്‍ പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അപകടം നടക്കുമ്പോള്‍ യുവാവ് മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.സംഭവത്തെ തുടര്‍ന്ന് സുവോളജിക്കല്‍ പാര്‍ക്ക് താല്‍കാലികമായി അടച്ചിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest