Connect with us

cbi case

ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം: കേസ് സി ബി ഐ കോടതിയിലേക്ക് മാറ്റി

20 പ്രതികളെ സി ബി ഐ സംഘം ചോദ്യം ചെയ്തിരുന്നു

Published

|

Last Updated

കൊച്ചി | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കല്‍പറ്റ കോടതിയില്‍ നിന്ന് എറണാകുളം സി ബി ഐ കോടതിയിലേക്ക് മാറ്റി.

കേസിലെ 20 പ്രതികളെ സി ബി ഐ സംഘം ചോദ്യം ചെയ്തിരുന്നു. സി ബി ഐ സംഘം കോളജ് ഹോസ്റ്റലിലെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സി ബി ഐ ആവശ്യപ്പെടുന്ന എല്ലാ രേഖകളും സഹായങ്ങളും നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിരുന്നു.

സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്ന പരാതി ബന്ധുക്കളടക്കം ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന നടത്തിയത്.