Connect with us

Kerala

ചോദ്യം ബാക്കിയെന്നു മാധ്യമ പ്രവര്‍ത്തകര്‍; എണീറ്റുപോയ മുഖ്യമന്ത്രി തിരികെ വന്നു

ചോദ്യങ്ങള്‍ മനസിലുണ്ടായാല്‍ പോരെന്നും ചോദിക്കണമെന്നും ചോദിച്ചാല്‍ മറുപടി നല്‍കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

Published

|

Last Updated

കൊല്ലം | പത്രസമ്മേളനം നിര്‍ത്തി എഴുന്നേറ്റുപോയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെ തിരികെ എത്തി മറുപടി നല്‍കി. മൂന്ന് ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കി ഇനി നാളെയെന്നും പറഞ്ഞ് എഴുന്നേറ്റ് പോയതായിരുന്നു. ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി തിരികെയെത്തി കസാരയിലിരുന്നശേഷം മറുപടി നല്‍കുകയായിരുന്നു.

ചോദ്യങ്ങള്‍ മനസിലുണ്ടായാല്‍ പോരെന്നും ചോദിക്കണമെന്നും ചോദിച്ചാല്‍ മറുപടി നല്‍കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരം നല്‍കിയെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ ഏതു സ്ഥാപനത്തിലേതാണെന്നോ ആരാണെന്നോ താന്‍ ചോദിച്ചിട്ടില്ലെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞശേഷം മുഖ്യമന്ത്രി തിരികെ പോവുകയായിരുന്നു.

 

Latest